അന്വേഷണം പ്രതിസന്ധിയിലെന്ന് കേന്ദ്ര സര്‍ക്കാര്‍

single-img
17 September 2013

Italianകടല്‍ക്കൊല കേസില്‍ അന്വേഷണം പ്രതിസന്ധിയിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കേസിലെ സാക്ഷികളായ മറീനുകളെ ഇതുവരെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇവരെ ചോദ്യം ചെയ്യുന്നതിന് ഇന്ത്യയിലേക്ക് അയക്കില്ലെന്നാണ് ഇറ്റലിയുടെ നിലപാട്. ഇതേതുടര്‍ന്നാണ് അന്വേഷണം തടസപ്പെട്ടത്. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നാണ് എന്‍ഐഎ സംഘം നേരത്തെ കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ തടസങ്ങള്‍ മൂലം അഞ്ച് മാസമായിട്ടും കേസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. കേസിലെ തുടര്‍നടപടികളുടെ കാര്യത്തില്‍ സുപ്രീം കോടതിയുടെ നിര്‍ദേശം തേടാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.