സംസാരമില്ലാതെ വണ്‍ഡേ ജോക്‌സ്

single-img
17 September 2013

Sreejithപുഷ്പകവിമാനം എന്ന ചിത്രത്തിനുശേഷം വീണ്ടും ഒരു നിശ്ശബ്ദചിത്രം വരുന്നു. വണ്‍ഡേ ജോക്‌സ് എന്നു പേരിട്ട ഈ ചിത്രത്തിന്റെ പൂജ കഴിഞ്ഞദിവസം കായംകുളം പള്ളിക്കല്‍ ശ്രീമംഗലത്ത് തറവാട്ടില്‍ നടന്നു. മുല്ലശ്ശേരില്‍ ജി ആന്‍ഡ് എസ് പ്രൊഡക്ഷന്‍സിനുവേണ്ടി ജി. ഉണ്ണികൃഷ്ണന്‍ നായര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് സന്തോഷ്. ജി രചന – സംവിധാനം നിര്‍വ്വഹിക്കുന്നു. മലയാള സിനിമയില്‍ ആദ്യമായി ആറ് റെഡ് ക്യാമറാ യൂണിറ്റുകള്‍ ഉപയോഗിച്ചാണ് ഈ ചിത്രം ചിത്രീകരിക്കുന്നത്. ശ്രീജിത്ത് വിജയ്, ജഗദീഷ്, അനൂപ് ചന്ദ്രന്‍, രചന, രൂപശ്രീ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.