നൊവാക് ജോക്കോവിച്ച് ഒന്നാമന്‍

single-img
17 September 2013

novak-djokovicപുരുഷ വിഭാഗം സിംഗിള്‍സ് ടെന്നീസ് റാങ്കിംഗില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ഒന്നാം സ്ഥാനം നിലനിര്‍ത്തി. 11,120 പോയിന്റോടെയാണ് ജോക്കോവിച്ച് ഒന്നാം സ്ഥാനത്ത് തുടരുന്നത്. യുഎസ് ഓപ്പണ്‍ ജേതാവ് സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ രണ്ടാം റാങ്കും വിമ്പിള്‍ഡണ്‍ ചാമ്പ്യന്‍ ഇംഗ്ലണ്ടിന്റെ ആന്‍ഡി മുറെ മൂന്നാം റാങ്കും നിലനിര്‍ത്തി. സ്‌പെയിനിന്റെ ഡേവിഡ് ഫെറര്‍ നാലാം റാങ്ക് നിലനിര്‍ത്തിയപ്പോള്‍ റോജര്‍ ഫെഡറര്‍ ആറാം റാങ്കില്‍ നിന്നു ആഞ്ചാം റാങ്കിലെത്തി. യുഎസ് ഓപ്പണോടെ നദാല്‍ ഒന്നാം സ്ഥാനത്തെത്തുമെന്നായിരുന്നു കരുതപ്പെട്ടത്.