Kerala

കൊച്ചി മെട്രോ: തൊഴില്‍ തര്‍ക്കങ്ങള്‍ തീര്‍ന്നു; നിര്‍മ്മാണം മുടങ്ങില്ല

KI13METRORAIL2ED_1142566fകൊച്ചി മെട്രോയുടെ നിര്‍മ്മാണം തൊഴില്‍ തര്‍ക്കം മൂലം മുടങ്ങില്ലെന്ന് ധാരണ. തൊഴിലാളി യൂണിയനുകളും ഡിഎംആര്‍സി പ്രതിനിധികളും മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, ഷിബു ബേബി ജോണ്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കേന്ദ്ര മന്ത്രി കെ.വി.തോമസും ചര്‍ച്ചയില്‍ പങ്കെടുത്തു. തര്‍ക്കങ്ങളുണ്ടായാല്‍ പരിശോധിക്കാന്‍ ദ്വിതല സമിതിയെ ചുമതലപ്പെടുത്തി. കളക്ടര്‍ അധ്യക്ഷനായിട്ടാണ് ആദ്യ സമിതി. ഇവിടെ പ്രശ്‌നം അവസാനിച്ചില്ലെങ്കില്‍ മന്ത്രി ഷിബു ബേബി ജോണ്‍ അധ്യക്ഷനായ രണ്ടാം സമിതിക്ക് വിഷയം കൈമാറാനും യോഗത്തില്‍ തീരുമാനിച്ചു.