അഗ്നി 5 വിജയകരമായി പരീക്ഷിച്ചു

single-img
15 September 2013

images (1)ഇന്ത്യയുടെ ദീര്‍ഘദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി5 വിക്ഷേപിച്ചു. അഗ്നി5 പതിപ്പിന്‍െറ രണ്ടാമത്തെ പരീക്ഷണമാണ് ഒഡീഷയിലെ വീലര്‍ ദ്വീപില്‍ നടന്നത്. ഭൂഖണ്ഡാന്തര മിസൈല്‍ ശേഖരം സ്വന്തമായുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും സ്ഥനാമുറപ്പിച്ചു.ഇന്ത്യയുടെ മിസൈല്‍ ശേഖരത്തില്‍ ഏറ്റവും പ്രഹരശേഷിയുള്ളതാണ് അഗ്നി 5 മിസൈൽ.ഒന്നര ടണ്‍ ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള അഗ്നി5ന്‍െറ ദൂരപരിധി 5,000 കിലോമീറ്ററാണ്. ഏപ്രിലില്‍ നടന്ന ഒന്നാം പരീക്ഷണ വിക്ഷേപണം വിജയകരമായിരുന്നു.