ശ്രീശാന്തിന് ആജീവനാന്ത വിലക്ക്

single-img
14 September 2013

sreesanthഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്‍ മലയാളി പേസര്‍ എസ്. ശ്രീശാന്തിന് ക്രിക്കറ്റില്‍നിന്ന് ആജീവനാന്ത വിലക്ക്. സ്‌പോട് ഫിക്‌സിംഗില്‍ കുറ്റാരോപിതനായ ശ്രീശാന്തിനും മറ്റ് മൂന്നു രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍ക്കുമാണ് ബിസിസിഐയുടെ അച്ചടക്കസമിതി വിലക്ക് ഏര്‍പ്പെടുത്തിയത്. ശ്രീശാന്തിന്റെ സഹതാരം അങ്കിത് ചവാനും ആജീവനാന്ത വിലക്കുണ്ട്. അമിത് സിംഗിന് അഞ്ചും സിദ്ധാര്‍ഥ് ത്രിവേദിക്ക് ഒന്നും വര്‍ഷത്തെ വിലക്കാണ് അച്ചടക്കസമിതി നിര്‍ദേശിച്ചിരിക്കുന്നത്. കുറ്റാരോപിതനായ അജിത് ചന്ദിലയുടെ വിലക്കിന്റെ കാര്യത്തില്‍ അച്ചടക്കസമിതി പിന്നീടു തീരുമാനിക്കും. ഹര്‍മീത് സിംഗിനെതിരേ തെളിവില്ലെന്ന കാരണത്താല്‍ വിലക്കില്‍നിന്ന് ഒഴിവാക്കി. അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗമാണ് ഹര്‍മീത് സിംഗ്. ബിസിസിഐയുടെ അഴിമതി വിരുദ്ധ യൂണിറ്റിന്റെ തലവന്‍ രവി സവാനിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അച്ചടക്കസമിതിയുടെ നടപടി. വിലക്ക് കാലയളവില്‍ ബിസിസിഐയുമായ സഹസംഘടനകളുമായോ ബന്ധപ്പെട്ട മത്സരങ്ങളിലോ പ്രവര്‍ത്തനങ്ങളിലോ അവര്‍ക്ക് പങ്കെടുക്കാനാവില്ല.