ഒന്നാമന്‍ സ്‌പെയിന്‍ തന്നെ

single-img
14 September 2013

Soccer - UEFA European Championship 2008 - Final - Germany v Spain - Ernst Happel Stadiumഫിഫ റാങ്കിംഗില്‍ ലോകകപ്പ്, യൂറോ കപ്പ് ചാമ്പ്യന്‍മാരായ സ്‌പെയിന്‍ ഒന്നാമതു തുടരുന്നു. ബ്രസീല്‍ ലോകകപ്പിന് യോഗ്യതനേടിയ അര്‍ജന്റീന രണ്ടാം സ്ഥാനത്തേക്കു കുതിച്ചപ്പോള്‍ ബെല്‍ജിയം നില കൂടുതല്‍ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി. അഞ്ചു സ്ഥാനം മുന്നോട്ട് കയറി ഉറുഗ്വെ ഏഴാം സ്ഥാനത്താണ്. ബ്രസീല്‍ എട്ടാം സ്ഥാനത്താണ്. പുതിയ പട്ടികപ്രകാരം ഇംഗ്ലണ്ട് പതിനേഴാം സ്ഥാനത്താണ്. 2001നുശേഷം ഇംഗ്ലണ്ടിന്റെ ഏറ്റവും മോശം റാങ്കിലാണ് എത്തിയിരിക്കുന്നത്. റാങ്കിംഗില്‍ നാലാം സ്ഥാനത്തായിരുന്ന നെതര്‍ലന്‍ഡ്‌സ് ഒമ്പതാം സ്ഥാനത്തേക്കു കൂപ്പുകുത്തി. നാലു സ്ഥാനം താഴേക്കു പതിച്ച് പോര്‍ച്ചുഗല്‍ പതിനൊന്നാം സ്ഥാനത്താണ്. റാങ്കിംഗ് മെച്ചപ്പെടുത്തിയവരില്‍ യുഎസ്എ, ചിലി, സ്വീഡന്‍, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങളും ഉള്‍പ്പെടുന്നതു.