കോടതിവിധിയില്‍ സന്തോഷം: പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍

single-img
14 September 2013

delhi-rape-crisisനാലു പ്രതികള്‍ക്കും വധശിക്ഷ നല്‍കിയ ഡല്‍ഹി അതിവേഗ കോടതിയുടെ വിധിയില്‍ സന്തോഷമുണെ്ടന്നു കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. സമാധാനമായി. സന്തോഷവും. അവസാനം നീതി ലഭിച്ചു- വിധി കേട്ടതിനുശേഷം കോടതിക്കു പുറത്തുവന്ന പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു. മാസങ്ങളായി തുടരുന്ന കടുത്ത വേദനയ്ക്കു ശമനമുണെ്ടന്നും വിധിയില്‍ അതീവ സന്തുഷ്ടയാണെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. അവളുടെ ജീവിതവും മരിക്കുംമുമ്പ് അവള്‍ അനുഭവിച്ച കൊടുംവേദനയും ഞാന്‍ മറന്നിട്ടില്ല. ഒരു കരുണയും അവര്‍ അവളോടു കാണിച്ചില്ല പെണ്‍കുട്ടിയുടെ അമ്മ കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടിയുടെ രണ്ടു സഹോദരങ്ങളും കോടതിയില്‍ എത്തിയിരുന്നു.വിധി പ്രഖ്യാപനത്തോട് അനുബന്ധിച്ചു സാകേത് കോടതി പരിസരത്തു കനത്ത സുരക്ഷയാണു ഒരുക്കിയിരുന്നു.