അഫ്ഗാനില്‍ 18 താലിബാന്‍ തീവ്രവാദികളെ വധിച്ചു

single-img
14 September 2013

afganisthanഅഫ്ഗാനിസ്ഥാനില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 18 താലിബാന്‍ തീവ്രവാദികള്‍ മരിച്ചു. വ്യാഴാഴ്ച ഉറുസുഗന്‍ പ്രവിശ്യയിലെ തീവ്രവാദ കേന്ദ്രത്തില്‍ സൈന്യം റെയ്ഡിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. താലിബാന്റെ പ്രദേശിക നേതാവ് മൗലവി ഇസ്‌ലാമും ഏറ്റുമുട്ടലില്‍ മരിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വിവിധ തീവ്രവാദ കേന്ദ്രങ്ങളില്‍ സൈന്യം നടത്തിയ റെയ്ഡില്‍ 35 തീവ്രവാദികളെ അറസ്റ്റ് ചെയ്തു.