പെട്രോളിന് 1.63 രൂപ കൂട്ടി

single-img
13 September 2013

petrol-iol-oilപെട്രോളിന് ലിറ്ററിന് 1.63 രൂപ കൂട്ടി. പ്രാദേശിക നികുതികളടക്കം പുതുക്കിയ നിരക്ക് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഇതോടെ കേരളത്തില്‍ പെട്രോള്‍വില സര്‍വകാല റെക്കോഡിലെത്തിയിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇതു രണ്ടാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്.ഈ മാസം തുടക്കത്തില്‍ പെട്രോള്‍ വില ലിറ്ററിന് 2.36 രൂപ വര്‍ധിപ്പിച്ചിരുന്നു. രൂപയുടെ മൂല്യത്തകര്‍ച്ചയും ആഗോളവിപണിയില്‍ എണ്ണ വില വര്‍ധിപ്പിച്ചതുമാണ് വില കൂട്ടാനിടയായത്. രൂപയുടെ മൂല്യം ഉയര്‍ന്നാല്‍ രണ്ടാഴ്ചയ്ക്കകം വില കുറച്ചേക്കും. മാസത്തില്‍ രണ്ടു തവണയാണ് എണ്ണക്കമ്പനികള്‍ക്ക് എണ്ണവില നിയന്ത്രിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്. 2010 ജൂണ്‍ മുതലാണ് എണ്ണവില നിയന്ത്രണാവകാശം കമ്പനികള്‍ക്കു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.