ഡല്‍ഹി പീഡനം: നാല് പ്രതികള്‍ക്കും വധശിക്ഷ

single-img
13 September 2013

delhigangrapeഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പാരമെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ നാലും പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചു. പ്രതികളായ മുകേഷ് സിംഗ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് താക്കൂര്‍ എന്നിവര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. സാകേത് പ്രത്യേക കോടതി ജഡ്ജി യോഗേഷ് ഖന്നയാണ് കേസില്‍ വിധി പറഞ്ഞത്. ഐപിസി 302-ാം വകുപ്പ് പ്രകാരം പ്രതികളെ വധശിക്ഷയ്ക്ക് വിധിക്കുകയാണെന്നാണ് കോടതി പറഞ്ഞത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്ത് സ്ത്രീകള്‍ക്കെതിരേ ആക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും പ്രതികള്‍ നീതി അര്‍ഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. കൊലപാതകത്തിന് പുറമേ കൂട്ടബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, കൊള്ള, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, തുടങ്ങി 12 ഓളം കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്. ഏഴ് മാസം നീണ്ടു നിന്ന വിചാരണയില്‍ പ്രതികള്‍ക്കെതിരേ 85 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചിരുന്നു.