ഈ വര്‍ഷം ലോഡ്‌ഷെഡിംഗ് ഉണ്ടാകില്ല: മന്ത്രി ആര്യാടന്‍

single-img
13 September 2013

Aryadan Muhammedഈ വര്‍ഷം സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാവില്ലെന്നു വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. പൂക്കോട്ടുംപാടത്ത് രാജീവ് ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ യോജനയുടെ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ 36 കോടിയുടെ പദ്ധതി അവസാന ഘട്ടത്തിലാണ്. ഇതില്‍ 26 കോടിയുടെ പദ്ധതിയാണ് നിലമ്പൂര്‍ ഡിവിഷനു കീഴില്‍ നടപ്പാക്കുന്നത്. 130 കിലോ മീറ്റര്‍ ഹൈടെന്‍ഷന്‍ ലൈനും 94 ട്രാന്‍സ്‌ഫോര്‍മറുകളും 300 കിലോ മീറ്റര്‍ എല്‍ടി ലൈനുമാണുള്ളത്. അമരമ്പലം പഞ്ചായത്തില്‍ ഒരു കോടി രൂപയും കരുളായി പഞ്ചായത്തില്‍ ഒന്നരക്കോടി രൂപയും ചെലവഴിക്കുമെന്നു അദ്ദേഹം പറഞ്ഞു.