വില്യം രാജകുമാരന്‍ സൈനിക സേവനം മതിയാക്കി

single-img
12 September 2013

1_21_041108_williamബ്രിട്ടനിലെ വില്യം രാജകുമാരന്‍ സൈനിക സേവനം അവസാനിപ്പിച്ചു. ഏഴര വര്‍ഷമായി ബ്രിട്ടീഷ് വ്യോമസേനയില്‍ ഫ്‌ളൈറ്റ് ലഫ്റ്റനന്റ് റാങ്കിലുള്ള ഹെലികോപ്റ്റര്‍ പൈലറ്റായിരുന്നു. പത്താം തീയതി അദ്ദേഹം അവസാന ഷിഫ്റ്റ് പൂര്‍ത്തിയാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. വില്യമും കുടുംബവും ഔദ്യോഗിക വസതിയായ കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിലേക്ക് അടുത്തയാഴ്ച മാറും. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണത്തിനായുള്ള പ്രചാരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകാനാണ് അദ്ദേഹത്തിന്റെ പദ്ധതി.