ഐപിഎല്‍ ഒത്തുകളി: ശ്രീശാന്ത് കുറ്റക്കാരനെന്ന് അന്വേഷണസമിതി റിപ്പോര്‍ട്ട്

single-img
12 September 2013

Sreesanth-cric01ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് കുറ്റക്കാരനെന്ന് ബിസിസിഐ അന്വേഷണസമിതി റിപ്പോര്‍ട്ട്. ശ്രീശാന്തിന് കുറഞ്ഞത് അഞ്ചു വര്‍ഷത്തെയെങ്കിലും വിലക്കേര്‍പ്പെടുത്തണമെന്ന് രവിസവാനി സമിതി ശിപാര്‍ശ ചെയ്യുന്നു. ശ്രീശാന്തിനൊപ്പം അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരും ഒത്തുകളിച്ചിട്ടുണെ്ടന്ന് തെളിഞ്ഞു. ഇവര്‍ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്താവുന്നതാണെന്നും സവാനി ശിപാര്‍ശ ചെയ്യുന്നു. റിപ്പോര്‍ട്ട് ഇന്നത്തെ ബിസിസിഐ അച്ചടക്കസമിതി യോഗം പരിഗണിക്കും. ശ്രീശാന്തില്‍ നിന്ന് അച്ചടക്കസമിതി ഇന്ന് മൊഴിയെടുക്കും.