ശാലു മേനോന്റെ ‘അരവിന്ദം’ ജപ്തി ചെയ്യാന്‍ ഉത്തരവ്

single-img
12 September 2013

shalu-menon-110സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിയായ ചലച്ചിത്ര, സീരിയില്‍ താരം ശാലു മേനോന്റെ ചങ്ങനാശേരിയിലെ വീടായ അരവിന്ദം ഉപാധികളോടെ ജപ്തി ചെയ്യാന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവിട്ടു. തട്ടിപ്പിനിരയായ തിരുവനന്തപുരം സ്വദേശി മാത്യു തോമസിന്റെ പരാതിയിലാണ് കോടതി ഉത്തരവ്. മാത്യു തോമസിന് നഷ്ടമായ തുക കെട്ടിവയ്ക്കുകയോ വീട് ജപ്തി ചെയ്ത് തുക ഈടാക്കുകയോ ചെയ്യാമെന്ന് കോടതി വ്യക്തമാക്കി.