കോല്‍ക്കത്തയില്‍ മുതിര്‍ന്ന കുട്ടികള്‍ ടോയ്‌ലെറ്റില്‍ പൂട്ടിയിട്ട അഞ്ചാം ക്ലാസുകാരി മരിച്ചു

single-img
12 September 2013

M_Id_419232_agitationമുതിര്‍ന്ന വിദ്യാര്‍ഥികള്‍ സ്‌കൂള്‍ ടോയ്‌ലെറ്റില്‍ പൂട്ടിയിട്ട അഞ്ചാം ക്ലാസുകാരി മരിച്ചതിനെത്തുടര്‍ന്ന് സ്‌കൂളില്‍ സംഘര്‍ഷം. സ്‌കൂളിലെത്തിയ നൂറു കണക്കിന് രക്ഷിതാക്കള്‍ കംപ്യൂട്ടറുകള്‍ തല്ലിത്തകര്‍ക്കുകയും ഓഫിസ് അടിച്ചു തകര്‍ക്കുകയും ചെയ്തു. നോര്‍ത്ത് കോല്‍ക്കത്തയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ അധികൃതര്‍ക്കെതിരേ നടപടിയെടുക്കണമെന്നും പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 11 വയസുള്ള ഇന്ദ്രില്ല ദാസ് ആണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ മരിച്ചത്. നൂറു രൂപ നല്‍കാത്തതിനെത്തുടര്‍ന്ന് എട്ടാം ക്ലാസുകാരായ വിദ്യാര്‍ഥികള്‍ ഇന്ദ്രില്ലയെ ടോയ്‌ലെറ്റില്‍ പൂട്ടിയിടുകയായിരുന്നു. സ്‌കൂള്‍ സമയം കഴിഞ്ഞ് ക്ലീനിംഗിനെത്തിയ ജോലിക്കാരാണ് കുട്ടിയെ തുറന്നു വിട്ടത്. ഇതിനു സ്‌കൂള്‍ അധികൃതരുടെ കൂടി അനുവാദമുണ്ടായിരുന്നെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് അവശയായ കുട്ടിയെ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ ഗുരുതര പ്രശ്‌നങ്ങളൊന്നുമില്ലെന്നു പറഞ്ഞ് ഇന്‍ജക്ഷന്‍ നല്‍കി തിരിച്ചയച്ചു. ഒരാഴ്ചയോളമായി കുട്ടി അവശനിലയിലായിരുന്നു. തുടര്‍ന്ന് ഇന്നല കുട്ടി മരിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് കുട്ടി മുതിര്‍ന്ന കുട്ടികളുടെ റാഗിംഗിനിരയായത്.