ഗുരുവിനെ വെട്ടി ശിഷ്യന്‍ ഇന്നുയരും

single-img
12 September 2013

M_Id_391838_Narendra_Modiഎല്‍.കെ.അഡ്വാനിയുടെ എതിര്‍പ്പ് മറികടന്ന് നരേന്ദ്ര മോഡിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി വെള്ളിയാഴ്ച പ്രഖ്യാപിക്കും. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് അഡ്വാനി പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിനെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അനുനയ ശ്രമങ്ങളെല്ലാം പാളിയതോടെയാണ് ബിജെപി നേതൃത്വം അഡ്വാനിയുടെ എതിര്‍പ്പ് കണക്കാക്കാതെ മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. അഡ്വാനിയെ അനുനയിപ്പിക്കാന്‍ മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി നടത്തിയ ശ്രമവും വിജയിച്ചില്ല. ആര്‍എസ്എസിന്റെ കനത്ത സമ്മര്‍ദ്ദവും മോഡിക്ക് തുണയായിട്ടുണ്ട്. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകണമെന്ന് ആര്‍എസ്എസ് നേതൃത്വം ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. മോഡിയെ എതിര്‍ക്കുന്ന അഡ്വാനിക്കൊപ്പം ലോക്‌സഭ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ മുരളീ മനോഹര്‍ ജോഷി തുടങ്ങിയ പ്രമുഖരുമുണ്ട്.