താലിബാന്‍ നേതാവ് ബരാദറിനെ പാക്കിസ്ഥാന്‍ മോചിപ്പിക്കും

single-img
11 September 2013

Mullah-Abdul-Ghani-Baradar2പാക് കസ്റ്റഡിയിലുള്ള അഫ്ഗാന്‍ താലിബാന്റെ സമുന്നത നേതാവ് മുല്ലാ അബ്ദുള്‍ ഗാനി ബരാദറിനെ ഈ മാസം വിട്ടയയ്ക്കുമെന്നു പാക് അധികൃതര്‍ അറിയിച്ചു. അഫ്ഗാന്‍ സമാധാന പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ബരാദറിനെ വിട്ടയയ്ക്കുമെങ്കിലും കാബൂളിനു കൈമാറില്ലെന്ന് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍തജ് അസീസ് വ്യക്തമാക്കി. മുല്ലാ ബരാദറുള്‍പ്പെട്ട നാല്‍വര്‍ സംഘമാണ് 1999ല്‍ അഫ്ഗാന്‍ താലിബാന്‍ രൂപീകരിച്ചത്. പ്രസ്ഥാനത്തിന്റെ ആത്മീയാചാര്യനായ മുല്ലാ ഉമറിന്റെ വിശ്വസ്തനും താലിബാന്റെ രണ്ടാം കമാന്‍ഡറുമായിരുന്നു ബരാദര്‍.2010ല്‍ കറാച്ചിയില്‍ അറസ്റ്റിലായ അദ്ദേഹത്തെ വിട്ടുതരണമെന്ന് ഏറെക്കാലമായി അഫ്ഗാനിസ്ഥാന്‍ ആവശ്യപ്പെട്ടുവരുന്നതാണ്.