സിറിയന്‍ വിമതര്‍ക്കെതിരേ തെളിവുമായി റഷ്യ

single-img
11 September 2013

syriaസിറിയന്‍ സൈന്യത്തിനെതിരേ വിമതപോരാളികള്‍ രാസായുധം പ്രയോഗിച്ചതിനുള്ള തെളിവ് റഷ്യ യുഎന്‍ രക്ഷാസമിതിയില്‍ സമര്‍പ്പിച്ചു. റഷ്യന്‍ വിദേശകാര്യ സമിതി മേധാവി അലക്‌സി പുഷ്‌കോവ് പാര്‍ലമെന്റില്‍ അറിയിച്ചതാണ് ഇക്കാര്യം. സിറിയന്‍ സൈന്യത്തിനു മാത്രമല്ല വിമതര്‍ക്കും രാസായുധമുണ്ട്. വിമതര്‍ പലതവണ രാസായുധം പ്രയോഗിക്കുകയും ചെയ്തു: പുഷ്‌കോവ് ചൂണ്ടിക്കാട്ടി. സിറിയന്‍ സൈന്യം ഡമാസ്‌കസിലെ വിമതകേന്ദ്രങ്ങളില്‍ സരിന്‍ വിഷവാതകം പ്രയോഗിച്ച് നിരവധി പേരെ കൊലപ്പെടുത്തിയെന്ന് ആരോപിച്ചാണ് അമേരിക്ക സൈനികാക്രമണ ഭീഷണി മുഴക്കിയത്. സിറിയയിലെ സ്ഥിതിഗതികള്‍ നിരന്തരം വീക്ഷിക്കാന്‍ പ്രത്യേക കര്‍മസമിതി രൂപീകരിക്കണമെന്ന് റഷ്യന്‍ ഡ്യൂമയുടെ വിദേശകാര്യ സമിതി ഡെപ്യൂട്ടി ചെയര്‍മാന്‍ അലക്‌സാണ്ഡര്‍ റൊമാനോവിച്ച് അഭിപ്രായപ്പെട്ടു.