തിയേറ്ററുകള്‍ ഭരിക്കുന്നത് സൂപ്പര്‍സ്റ്റാര്‍സ് മാഫിയ: ശ്യാമപ്രസാദ്

single-img
11 September 2013

syamaprasad-latest-movie-news00മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കെതിരേ സംവിധായകന്‍ ശ്യാമപ്രസാദ് രംഗത്ത്. തന്റെ പുതിയ ചിത്രം ആര്‍ട്ടിസ്റ്റ് തീയറ്ററുകളില്‍ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനത്തിനെതിരേയാണ് സംവിധായകന്‍ ശക്തമായി രംഗത്തു വന്നത്. സൂപ്പര്‍ താരങ്ങളുടെ നേതൃത്വത്തിലുള്ള മാഫിയയാണ് തീയറ്ററുകള്‍ ഭരിക്കുന്നത്. ആര്‍ട്ടിസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ കെഎസ്എഫ്ഡിസി ചെയര്‍മാന്‍ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചതെന്നും ശ്യാമപ്രസാദ് പറഞ്ഞു. ഓണചിത്രങ്ങളുടെ വരവോടെ ആര്‍ട്ടിസ്റ്റ് തീയറ്ററുകളില്‍ നിന്ന് മാറ്റാനായിരുന്നു കെഎസ്എഫ്ഡിസിയുടെ പദ്ധതി. നല്ല അഭിപ്രായം നേടിയ, നിറഞ്ഞ പ്രേക്ഷക സാന്നിദ്ധ്യത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ആര്‍ട്ടിസ്റ്റിനെ തിയേറ്ററില്‍ നിന്നും പുറത്താക്കുന്നത് മലയാളത്തിലെ ഒരു സൂപ്പര്‍താരത്തിന്റെയും അവര്‍ക്ക് വേണ്ടവരുടെയും ചിത്രം പ്രദര്‍ശിപ്പിക്കാനാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. എന്നാല്‍ കോടതി ഇത് സ്റ്റേ ചെയ്തു.