സിന്ധുമേനോന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് മാധ്യമങ്ങള്‍; അല്ലെന്ന് സിന്ധുമേനോന്‍

single-img
11 September 2013

sindhu-menon-stills-0352നടി സിന്ധു മേനോന്‍ ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് തെറ്റാണെന്നു പറഞ്ഞ് പ്രസ്തുത നടിതന്നെ രംഗത്ത്. തമിഴ് സിനിമയിലെ സിന്ധു എന്നു പേരുള്ള ഒരു സഹനടി ജീവനൊടുക്കാന്‍ ശ്രമിച്ച വാര്‍ത്തയാണ് ചില പ്രമുഖ മാധ്യമങ്ങള്‍ മലയാളി നടി സിന്ധു മേനോന്‍ എന്നാക്കി മാറ്റിയത്. താന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടില്ലെന്നു സിന്ധു പ്രതികരിച്ചതായും മറ്റു ചില വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിന്ധു മേനോന്‍ ഇപ്പോള്‍ ലണ്ടനിലാണെന്നും സുഖമായി ഇരിക്കുന്നുവെന്നും വെബ്‌സൈറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹബന്ധത്തിലുളള പ്രശ്‌നങ്ങളെ തുടര്‍ന്നു സിന്ധു മേനോന്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് സിന്ധു വടപ്പഴനിയിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നുവരെ വാര്‍ത്ത വന്നിരുന്നു.