സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ സ്മരണ പുതുക്കി

single-img
11 September 2013

Sep 129/11 ആക്രമണത്തിന്റെ പന്ത്രണ്ടാം വാര്‍ഷികം അമേരിക്കന്‍ ജനത വികാരനിര്‍ഭരമായി അനുസ്മരിച്ചു. വാഷിംഗ്ടണിലും പ്രതിരോധ ആസ്ഥാനമായ പെന്റഗണിലും നടന്ന ചടങ്ങുകള്‍ക്ക് പ്രസിഡന്റ് ബറാക് ഒബാമ നേതൃത്വം നല്കി. ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ഒബാമ ആദരാഞ്ജ ലി അര്‍പ്പിച്ചു. 9/11 ആക്രമണത്തിനുശേഷം അമേരിക്കയ്ക്കുവേണ്ടി ജീവന്‍ ത്യജിച്ച പട്ടാള, നയതന്ത്ര ഉദ്യോഗസ്ഥരെയും ഈ വേളയില്‍ അനുസ്മരിക്കുന്നതായി അദ്ദേഹം പറഞ്ഞു. പ്രഥമ വനിത മിഷേല്‍ ഒബാമയും ഭരണരംഗത്തെയും സൈന്യത്തിലെയും ഉന്നതരും ചടങ്ങുകളില്‍ സംബന്ധിച്ചു.