റാഫേല്‍ നദാലിന് രണ്ടാം യുഎസ് ഓപ്പണ്‍

single-img
11 September 2013

rafael-nadalടെന്നീസ് കോര്‍ട്ടിലെ കരുത്തിന്റെ പ്രതീകമായ റാഫേല്‍ നദാല്‍ യുഎസ് ഓപ്പണിന്റെ സ്വപ്ന ഫൈനലില്‍ ലോക ഒന്നാംനമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ കീഴടക്കി കിരീടത്തില്‍ മുത്തമിട്ടു, നദാലിന്റെ ശൈലിയിലാണെങ്കില്‍ കിരീടത്തില്‍ കടിച്ചു എന്നു വേണം പറയാന്‍. ലോക രണ്ടാം നമ്പര്‍ താരമായ നദാല്‍ നാലു സെറ്റ് നീണ്ട പോരാട്ടത്തിലാണ് ജോക്കോവിച്ചിനെ ഫൈനലില്‍ കീഴടക്കിയത്. സ്‌കോര്‍: 6-2, 3-6, 6-4, 6-1. മൂന്നു മണിക്കൂറും 21 മിനിറ്റും കാണികളെ ത്രസിപ്പിച്ച പോരാട്ടത്തിനൊടുവിലാണ് നദാല്‍ ജേതാവായത്. സ്പാനിഷ് താരത്തിന്റെ രണ്ടാമത്തെ യുഎസ് ഓപ്പണ്‍ കിരീടവും 13-ാമത് ഗ്രാന്‍ഡ്‌സ്‌ലാം കിരീടവുമാണിത്.