സോളാര്‍കേസില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ഹൈക്കോടതിയില്‍ ശ്രീധരന്‍നായര്‍

single-img
11 September 2013

oommen-chandy_53വിവാദമായ സാളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എഡിജിപി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലം സത്യവിരുദ്ധമാണെന്നും തന്നോട് നുണ പരിശോധനയ്ക്ക് ഹാജരാകണമെന്നാവശ്യപ്പെട്ട് പോലീസ് നല്‍കിയ നോട്ടീസിനൊടൊപ്പം വച്ചിരിക്കുന്ന മൊഴി താന്‍ നല്‍കിയതല്ലെന്നും വ്യവസായി ശ്രീധരന്‍നായര്‍ പറഞ്ഞു. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിക്ക് പങ്കുണെ്ടന്ന് കരുതുന്നില്ലെന്ന് ശ്രീധരന്‍നായര്‍ പറഞ്ഞതായാണ് പോലീസ് ഹാജരാക്കിയ മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ താനങ്ങനെ മൊഴി നല്‍കിയിട്ടില്ലെന്നാണ് ശ്രീധരന്‍നായര്‍ കോടതിയില്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ കമ്പ്യൂട്ടറും കാമറകളും പരിശോധിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരം സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ശ്രീധരന്‍നായരുടെ മൊഴി.