ഉപരാഷ്ട്രപതിയുടെ പരിപാടിയില്‍ ദേശീയ ഗാനം പാടിത്തെറ്റിച്ചു

single-img
11 September 2013

IMG_125927ഉപരാഷ്ട്രപതി പങ്കെടുത്ത ആദ്യ പരിപാടിയായ സെനറ്റ് ഹാളില്‍ നടന്ന ശ്രീനാരായണഗുരു ഗ്‌ളോബല്‍ സെക്കുലര്‍ ആന്റ് പീസ് അവാര്‍ഡ് ദാന ചടങ്ങില്‍ ദേശീയഗാനം പാടിത്തെറ്റിച്ചത് വിവാദമായി. ഉപരാഷ്ട്രപതിയോടൊപ്പം വേദിയില്‍ ഇരുന്ന ധര്‍മ്മവേദിക്കാരെ അടക്കം ഞെട്ടിച്ചാണ് ശ്രീനാരായണ ധര്‍മ്മവേദി പ്രതിനിധി ദേശീയ ഗാനം ആലപിച്ചത്. പ്രതിനിധിയുടെ ജയഹെ കേട്ട് ഞെട്ടിയവരില്‍ മുന്‍പ് ദേശീയഗാന വിവാദത്തില്‍ പെട്ട് പുലിവാല് പിടിച്ച കേന്ദ്രമന്ത്രി ശശി തരൂര്‍ അടക്കം ഉണ്ടാകും. തീര്‍ന്നില്ല, പരിപാടിയുടെ അവസാനവും ദേശീയ ഗാനം ആലപിക്കുവാന്‍ എത്തിയത് ഇദ്ദേഹം തന്നെയായിരുന്നു. അവിടെയും ആദ്യത്തെ ലൈന്‍ പുള്ളി അസ്സലായി തെറ്റിച്ചു.

ഈ പരിപാടി തെറ്റുകളുടെ ത്സവത്തോടു കൂടിയായിരുന്നു തുടങ്ങിയതും. വെല്‍ക്കം എന്ന് ഇംഗ്ീഷില്‍ എഴുതാന്‍ അറിഞ്ഞുകൂടാത്ത സംഘാടകര്‍ ആദ്യം തന്നെ പഴികേട്ടിരുന്നു. പരിപാടി നടക്കുന്ന സെനറ്റ് ഹാളിനു പുറത്ത് ഉപരാഷ്ട്രപതിക്ക് സ്വാഗതം എഴുതിവെച്ച ഭീമന്‍ കമാനത്തിലാണ് വെല്‍ക്കമിന്റെ സ്‌പെല്ലിംഗ് മാറി WELOCME ആയത്. സംഗതി വിവാദമായതോടെ ശ്രീ ഹാമിദ് അന്‍സാരി എത്തും മുന്‍പേ സ്‌പെല്ലിംഗ് ശരിയാക്കുകയായിരുന്നു.