ഡല്‍ഹി കൂട്ടമാനഭംഗം: വിധി വെള്ളിയാഴ്ച

single-img
11 September 2013

delhigangrapeരാജ്യ തലസ്ഥാനത്ത് നഗരമധ്യേ ഓടുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിയെ കൂട്ടമാനഭംഗം ചെയ്തു കൊന്ന കേസിലെ ആറു പ്രതികളില്‍ നാലുപേര്‍ക്കു ശിക്ഷ വിധിക്കുന്നത് വെള്ളിയാഴ്ചത്തേക്കു മാറ്റി. പ്രതികളായ മുകേഷ് സിംഗ് (26), വിനയ് ശര്‍മ (20), പവന്‍ ഗുപ്ത (19), അക്ഷയ് സിംഗ് ഠാക്കൂര്‍ (28) എന്നിവര്‍ കുറ്റക്കാരാണെന്നു സാകേതിലെ അതിവേഗ കോടതി ചൊവ്വാഴ്ച കണ്‌ടെത്തിയിരുന്നു. ഇവരുടെ ശിക്ഷാവിധി ഇന്നുണ്ടാകുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ശിക്ഷാവിധിയെക്കുറിച്ച് പ്രോസിക്യൂഷനും പ്രതിഭാഗവും നടത്തിയ വാദമുഖങ്ങള്‍ കേട്ടശേഷമാണ് ജഡ്ജി യോഗേഷ് ഖന്ന ശിക്ഷ പ്രഖ്യാപിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. സംഭവത്തില്‍ ആറുപേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ സംഭവം നടക്കുന്ന സമയത്ത് പ്രായപൂര്‍ത്തിയാകാത്ത ആളായതിനാല്‍ ജുവൈനല്‍ നിയമമനുസരിച്ചാണ് വിചാരണ നടത്തിയത്. ഈ കേസില്‍ ഇയാള്‍ കുറ്റക്കാരനെന്നു കണ്‌ടെത്തിയ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് മൂന്നുവര്‍ഷത്തേക്ക് ദുര്‍ഗുണപരിഹാര പാഠശാലയിലേക്ക് അയച്ചു. കേസിലെ മറ്റൊരു പ്രതിയും മുകേഷ് സിംഗിന്റെ സഹോദരനുമായ രാംസിംഗ് വിചാരണ നടക്കുന്നതിനിടെ ജയിലില്‍ ജീവനൊടുക്കിയിരുന്നു.