സെവാഗ്, സഹീര്‍, ഗംഭീര്‍ എ ടീമില്‍

single-img
11 September 2013

ഇന്ത്യന്‍ ടീമില്‍ നിന്നു പുറത്തായ മുതിര്‍ന്ന താരങ്ങളായ വിരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, സഹീര്‍ ഖാന്‍ എന്നിവരെ വെസ്റ്റിന്‍ഡീസ് എയ്‌ക്കെതിരായ ചതുര്‍ദിന മത്സരത്തിനുള്ള ഇന്ത്യന്‍ എ ടീമില്‍ ഉള്‍പ്പെടുത്തി. ഇതോടെ മാസങ്ങളായി ഇന്ത്യന്‍ ടീമിനു പുറത്തായിരുന്ന മൂവര്‍ക്കും മടങ്ങിവരവിനുള്ള സാധ്യത തെളിഞ്ഞു. ചേതേശ്വര്‍ പൂജാരയാണ് ടീമിനെ നയിക്കുക. വെസ്റ്റിന്‍ഡീസ് എയ്‌ക്കെതിരേ മൂന്ന് ചതുര്‍ദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഇതില്‍ ആദ്യ രണ്ടു മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. വെസ്റ്റിന്‍ഡീസ് എ ടീമിനെതിരേ മൂന്ന് ഏകദിന മത്സരങ്ങള്‍ക്കും ഒരു ട്വന്റി-20 മത്സരത്തിനുമുള്ള ഇന്ത്യ എ ടീമിന്റെ നായകനായി യുവരാജ് സിംഗിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. ചലഞ്ചര്‍ ട്രോഫിക്കായുള്ള ഇന്ത്യ ബ്ലൂ, ഇന്ത്യ റെഡ് ടീമുകളിലേക്കുള്ള താരങ്ങളെയും തെരഞ്ഞെടുത്തു. ഇര്‍ഫാന്‍ പഠാനും യുവരാജ് സിംഗുമാണ് യഥാക്രമം ബ്ലു ടീമിനെയും റെഡ് ടീമിനെയും നയിക്കുക.