കൂടുതല്‍ ചാനലുകളുമായി ടാറ്റ സ്‌കൈ; ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍

single-img
10 September 2013

mohanlal-tuskടാറ്റ സ്‌കൈ കൂടുതല്‍ ചാനലുകള്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെ ഇപ്പോള്‍ 19 മലയാളം ചാനലുകള്‍ ലഭ്യമാകും. ഇന്ത്യയില്‍തന്നെ ഏറ്റവുമധികം മലയാളം ചാനലുകള്‍ ലഭ്യമാക്കുന്നത് ഇപ്പോള്‍ ടാറ്റ സ്‌കൈയാണെന്നു കമ്പനി പത്രക്കുറിപ്പില്‍ പറയുന്നു. 12 ഇംഗ്ലീഷ് ചാനലുകളും, ഏഴ് ഇംഗ്ലീഷ് നോളജ്, എന്റര്‍ടെയ്ന്‍മെന്റ് ചാനലുകളും സോണി, സ്റ്റാര്‍, സീ എന്നിങ്ങനെ 15 ഹിന്ദി ന്യൂസ്, ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് ചാനലുകളും രണ്ടു മ്യൂസിക് ചാനലുകളും 16 റിലീജിയസ് ചാനലുകളും 19 ഡിഡി ചാനലുകളും അടക്കം 170 രൂപ മുതലുള്ള പായ്‌ക്കേജുകളാണ് ടാറ്റ സ്‌കൈ ലഭ്യമാക്കുന്നത്. 19 മലയാളം, 22 തമിഴ്, 15 തെലുങ്ക്, 11 കന്നഡ എന്നീ ചാനലുകളില്‍നിന്ന് മൂന്നു പ്രാദേശിക ഭാഷകള്‍ അടിസ്ഥാന പായ്‌ക്കേജില്‍ സൗജന്യമായി ലഭ്യമാകും. കേരളത്തിലെ വരിക്കാരോടുള്ള പ്രതിബദ്ധതയാണു പുതിയ മലയാളം ചാനലുകള്‍ ഉള്‍പ്പെടുത്താന്‍ കാരണമെന്ന് ടാറ്റ സ്‌കൈ ചീഫ് കമേഴ്‌സ്യല്‍ ഓഫീസര്‍ വിക്രം മെഹ്‌റ അറിയിച്ചു.