സെറീന വില്യംസിന് 17 മത് ഗ്രാന്‍ഡ്‌സ്‌ലാം

single-img
10 September 2013

Serinaയുഎസ് ഓപ്പണില്‍ വീണ്ടും കറുപ്പഴക്. പതിനേഴു ഗ്രാന്‍ഡ്‌സ്‌ലാം കിരീടമെന്ന സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് സെറീന വില്യംസ് യുഎസ് ഓപ്പണില്‍ ഉദിച്ചു. സീസണിലെ അവസാന ഗ്രാന്‍ഡ്‌സ്്‌ലാമായ യുഎസ് ഓപ്പണില്‍ ബലാറസിന്റെ വിക്ടോറിയ അസരെങ്കയെ പരാജയപ്പെടുത്തി അമേരിക്കയുടെ സെറീന വില്യംസിനു കിരീടം. ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കാണു സെറീന അസരെങ്കയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 7-5, 6-7(6-8), 6-1. നിലവിലെ ചാമ്പ്യനായ സെറീനയ്ക്കു കനത്ത വെല്ലുവിളി ഉയര്‍ത്തിയ ശേഷമാണ് അസരെങ്ക കീഴടങ്ങിയത്. 17 ഗ്രാന്‍ഡ്‌സ്്‌ലാം കിരീടങ്ങള്‍ സ്വന്തമാക്കിയതോടെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്‌സ്‌ലാം നേടിയ വനിതാ താരങ്ങളുടെ പട്ടികയില്‍ സെറീന അഞ്ചാം സ്ഥാനത്തെത്തി.