റിപ്പർ ജയാനന്ദൻ രാപ്പകല്‍സമരത്തിലും പങ്കെടുത്തു

single-img
10 September 2013

jayananthan1_09092013ജയിൽ ചാടി ഒളിവിൽ പോയ സമയത്ത് റിപ്പർ ജയാനന്ദൻ ഇടതുമുന്നണിയുടെ രാപ്പകല്‍സമരത്തിലും സാഹിത്യ അക്കാദമിയുടെ സാംസ്‌കാരികപരിപാടികളിലും പങ്കെടുത്തു. ഒളിവില്‍ കഴിഞ്ഞ സമയത്തും മോഷണം നടത്തി. കൊടകരയിലെ ക്ഷേത്രത്തിന്റെ നാല് താഴികക്കുടങ്ങള്‍ മോഷ്ടിച്ചു.അതേസമയം, പൊലീസ് നാടാകെ അരിച്ചു പെറുക്കുമ്പോള്‍ ചാലക്കുടി പാലത്തിന് അടിയില്‍ കിടന്നുറങ്ങുകയായിരുന്നു കൊടുംകുറ്റവാളി ജയാനന്ദന്‍.

ടോള്‍ പ്ലാസയുടെ സമീപത്ത് നിന്ന് ഇരുമ്പു കമ്പി മോഷ്ടിച്ചു വിറ്റായിരുന്നു ജയാനന്ദൻ ഉപജീവനം നടത്തി വന്നിരുന്നത്.പൂജപ്പുരയിലേതു ജയാനന്ദന്റെ രണ്ടാമത്തെ ജയില്‍ച്ചാട്ടമാണ്. നേരത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്.