ലാലേട്ടനെ അപമാനിച്ചിട്ടില്ല;വാർത്ത വ്യാജം:നിവിൻ പോളി

single-img
10 September 2013

17322866താൻ മോഹൻ ലാലിനെ അപമാനിച്ചിട്ടില്ലെന്നും മോഹന്‍ലാല്‍ ഫോണ്‍ വിളിച്ചിട്ട് താന്‍ എടുത്തില്ലെന്ന മംഗളം വാര്‍ത്ത വ്യാജമാണെന്നും നിവിൻ പോളി..മോഹന്‍ലാലിനോട് എന്നും ആദരവ് മാത്രമേ ഉള്ളൂവെന്നും നിവിന്‍ പോളി പറഞ്ഞു. ഫേസ്ബുക്കിലാണ് നിവിന്‍പോളി വിശദീകരണവുമായി രംഗത്തെത്തിയത്.ഇത്തരം വ്യാജ വാര്‍ത്തകളില്‍ താന്‍ നിരാശനാണെന്നും മോഹന്‍ലാലിനെ താനെന്നും ബഹുമാനിക്കുന്നുവെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.

പ്രിയദര്‍ശന്‍ സിനിമയില്‍ അഭിനയിക്കാനായി മോഹന്‍ലാല്‍ വിളിപ്പോള്‍ നിവിന്‍ ഫോണെടുത്തില്ലെന്നുള്ള വാർത്ത സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച ആയിരുന്നു..നിവിൻ പോളിക്കെതിരെ ലാൽ ആരാധകർ വൻ പ്രധിഷേധവും ഉയർത്തിയിരുന്നു..നിവിൻ പോളിക്കെതിരെ പൊടുന്നനെ ഹേറ്റ് പേജും ലാൽ ആരാധകർ ഫേസ്ബുക്കിൽ നിർമ്മിച്ചു..തുടർന്നാണു വിശദീകരണവുമായി നിവിൻ പോളി വന്നത്.

ഫോണെടുക്കാതായപ്പോള്‍ നിവിനെ ഇന്നസെന്റ് വിളിച്ചെന്നും നായക വേഷമല്ലാതെ മറ്റൊന്നും ചെയ്യാന്‍ താന്‍ തയ്യാറല്ലെന്ന് നിവിന്‍ ഇന്നസെന്റിനെ അറിയച്ചതായും ഈ വാര്‍ത്തകളിലുണ്ടായിരുന്നു.