സാംസങിന്റെ കിഡ് ടാബ്

single-img
10 September 2013

kid-tab3കുട്ടികളെ ലക്ഷ്യമാക്കി സാംസങ് ഗാലക്‌സി ടാബ്-3യുടെ പുതിയ വേര്‍ഷന്‍ വിപണിയില്‍ എത്തുന്നു. സെപ്റ്റംബറില്‍ എത്തുമെന്ന് കരുതുന്ന ടാബ് കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തില്‍ വിവിധ വര്‍ണങ്ങളിലാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്ക് വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന തരത്തിലുള്ള യൂസര്‍ ഇന്റേര്‍ഫേസും നിരവിധി ‘കുട്ടി’ ആപ്ലിക്കേഷനുകളുമുള്ള ടാബിന്റെ കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ സാംസങ് പുറത്തുവിട്ടിടില്ല. എന്നാല്‍ ഗാലക്‌സി ടാബ്-3യുടെ സാങ്കേതികതികവ് കുട്ടി ടാബിനും ഉണ്ടാകുമെന്നാണ് കരുതുന്നത്. ആന്‍ഗ്രി ബേര്‍ഡ്‌സ് അടക്കം നിരവധി ‘കുട്ടിപ്രിയ’ ഗെയിമുകളും സാംസങ് ഗാലക്‌സ് ടാബ്-3 കിഡ്‌സില്‍ ഉണ്ടാവും. പടം വരയ്ക്കുന്നതിനുള്ള ‘സി-പെന്‍’, കുട്ടികള്‍ക്ക് എളുപ്പത്തില്‍ പിടിയ്ക്കുന്നതിനുള്ള പ്രത്യേക ഹാന്‍ഡില്‍ എന്നിവയും കിഡ്‌സ് ടാബില്‍ ഉണ്ടാകും.