ബഹളംവച്ച് സഭ തടസ്സപ്പെടുത്തുന്നത് അനുകരണീയ മാതൃകയല്ല; ഉപരാഷ്ട്രപതി

single-img
10 September 2013

Hamid-Ansari1LLബഹളം വെച്ച് നടപടികള്‍ തടസപ്പെടുത്തുന്നത് യുവാക്കള്‍ക്ക് അനുകരണീയമായ മാതൃകയല്ലെന്നും ജനാധിപത്യം അനുവദിച്ചു നല്‍കിയിട്ടുള്ള അവകാശങ്ങള്‍ നിയമനിര്‍മാണ സഭകള്‍ വിനിയോഗിക്കുന്നില്ലെന്നും ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. ശതോത്തര രജത ജൂബിലിയോട് അനുബന്ധിച്ച് നിയമസഭയുടെ പ്രത്യേക യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി. കഴിഞ്ഞ ഏതാനും സര്‍ക്കാരുകളുടെ കാലത്ത് പാര്‍ലമെന്റിന്റെ സമ്മേളന ദിനങ്ങള്‍ ചുരുങ്ങി വരുന്നത് കണക്കുകള്‍ സഹിതം ഉദ്ധരിച്ചുകൊണ്ടായിരുന്നു ഉപരാഷ്ട്രപതി ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയ പാര്‍ട്ടികളും ഇതിന് ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞു.