Movies

ഷാജി കൈലാസും അനൂപ് മേനോനും ഒന്നിക്കുന്നു

04-shaji-kailas3മുന്‍കാലങ്ങളില്‍ ഹിറ്റുചിത്രങ്ങള്‍ ഒരുക്കിയിരുന്ന ഷാജി കൈലാസ് അനൂപ് മേനോനെ നായകനായി പുതിയ ചിത്രത്തിനൊരുങ്ങുന്നു. ഷാജിയും അനൂപും ഒന്നിക്കുന്ന ചിത്രത്തില്‍ ഏറെ നിഗൂഢമായ ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ ഡല്‍ഹിയില്‍ നിന്നെത്തുന്ന സിബിഐ ഉദ്യോഗസ്ഥന്റെ വേഷമാണ് അനൂപിന്. രാജേഷ് ജയരാമന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജോലികള്‍ ഡിസംബറില്‍ തുടങ്ങും. രാജേഷ് ജയരാമന്റെ തന്നെ ജിഞ്ചറാണ് ഷാജിയുടെ പുറത്തുവരാനുള്ള മറ്റൊരു ചിത്രം.