മുസാഫര്‍നഗറില്‍ കലാപം വ്യാപിക്കുന്നു; മരണം 31 ആയി

single-img
9 September 2013

Musafirഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇന്നലെ പത്തുപേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 31 ആ യി. 200 പേരെ അറസ്റ്റ് ചെയ്തു. മുസാഫര്‍നഗര്‍ ജില്ലയിലെ സിസൗലി, ഷാപുര്‍, ഫുഗ്‌ന, കാലാപര്‍, ദൗരാകാല എന്നീ പ്രദേശങ്ങളില്‍ സൈന്യം ഇന്നലെ ഫ്‌ളാഗ് മാര്‍ച്ച് നടത്തി. ഈ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു രണ്ടുദിവസംകൂടി അവധി നല്കി. ബിജെപി നേതാക്കളായ ഹുകും സിംഗ്,സുരേഷ് റാണ, ഭര്‍തേന്ദു, സംഗീത് സോം എന്നിവരുള്‍പ്പെടെ 1000 പേരെ കരുതല്‍ തടങ്കലിലാക്കി. സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രി അജിത് സിംഗ്, ബിജെപി എംപി രവിശങ്കര്‍ പ്രസാദ് എന്നിവരെ ജില്ലാ ഭരണാധികാരികള്‍ തടഞ്ഞു. സഹരന്‍പുര്‍ ഡിഐജി, മുസാഫര്‍നഗര്‍ എസ്എസ്പി, ഷമിളി എസ്പി എന്നിവരെ സ്ഥലംമാറ്റിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടപ്രകാരം ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ബി.എല്‍. ജോഷി കലാപത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അയച്ചു. മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ് ഇന്നലെയും കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗുമായി അഖിലേഷ് ഫോണില്‍ ചര്‍ച്ച നടത്തി. കേന്ദ്രസഹായം ആവശ്യപ്പെട്ടാല്‍ നല്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്കി.