മോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ബിജെപി അടുത്തയാഴ്ച പ്രഖ്യാപിക്കും

single-img
9 September 2013

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും. മോഡിയുടെ 64-ാം ജന്മദിനമായ 17നോ, അതിനടുത്ത ദിവസങ്ങളിലോ അദ്ദേഹത്തിന്റെ പിറന്നാള്‍ സമ്മാനമായി പ്രഖ്യാപനം നടത്താനാണ് ആര്‍എസ്എസ് നേതൃത്വം ബിജെപിയുടെ മേല്‍ സമ്മര്‍ദം ചെലുത്തുന്നത്. ബിജെപി ഉന്നതാധികാര സമിതിയായ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഉടന്‍ വിളിച്ചു മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിന് അംഗീകാരവും പ്രഖ്യാപന തീയതിയും തീരുമാനിക്കും. അഞ്ചു സംസ്ഥാനങ്ങളില്‍ നവംബറില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു വരെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തരുതെന്ന മോഡി വിരുദ്ധരുടെ വാദം തള്ളിക്കളയാനാണു ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ്‌സിംഗും കൂട്ടരും ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലെ ധാരണയെന്നാണു സൂചന. സംഘപരിവാറിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണെ്ടന്നും ഇനി ബിജെപിയാണു തീരുമാനമെടുക്കേണ്ടതെന്നും ആര്‍എസ്എസ് നേതാവ് മന്‍മോഹന്‍ വൈദ്യ പറഞ്ഞു. മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനി, മോഡിയുടെ പകരക്കാരായി ഉയര്‍ത്തിക്കാട്ടുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് തുടങ്ങിയവരുടെ എതിര്‍പ്പുകളെ അവഗ ണിച്ച് ഉടനെ പ്രഖ്യാപനം നടത്താനാണു നീക്കം.