ഹാരിസണ്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളി

single-img
9 September 2013

Kerala High Courtഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. വിദേശ കമ്പനിക്ക് ഇത്രയും ഭൂമി കൈവശം വെയ്ക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നുള്ള വാദമാണ് സര്‍ക്കാര്‍ ഉന്നയിച്ചിരുന്നതെങ്കിലും കോടതി ഇത് പരിഗണിച്ചില്ല. ഹാരിസണുമായുള്ള നിയമയുദ്ധത്തില്‍ സര്‍ക്കാരിനേറ്റ വലിയ തിരിച്ചടിയാണ് കോടതിയുത്തരവ്. ഹാരിസണില്‍ നിന്ന് ഭൂസംരക്ഷണ നിയമപ്രകാരം ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്ന അറുപതിനായിരം ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന് ഇതു തിരികെ നല്‍കേണ്ടിയും വരും. ഭൂമിയില്‍ നിന്നും മരം മുറിക്കാന്‍ ഈടാക്കിയിരുന്ന തുക തിരിച്ചുനല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഭൂമി കൈമാറ്റം ചെയ്യാനും കോടതി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നതാണ് സര്‍ക്കാരിന് കൂടുതല്‍ വെല്ലുവിളിയാകുക.