ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ബസ് സമരം പിന്‍വലിച്ചു

single-img
9 September 2013

Busമലപ്പുറത്ത് നടന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ അമിതവേഗം നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ബസുകളിലെ സ്പീഡ് ഗവര്‍ണര്‍ പരിശോധന ശക്തമാക്കിയതില്‍ പ്രതിഷേധിച്ചു സ്വകാര്യബസുടമകള്‍ തുടങ്ങിയ അനിശ്ചിതകാല പണിമുടക്ക് താത്കാലികമായി പിന്‍വലിച്ചു. ഞായറാഴ്ച അര്‍ധരാത്രി ആരംഭിച്ച സമരം പിന്‍വലിക്കുന്ന വിവരം ഇന്നലെ രാവിലെ പത്തരയോടെ പുറത്തുവന്നു. പിന്നീടു പത്രസമ്മേളനം നടത്തി ഇക്കാര്യം പ്രഖ്യാപിച്ചു. ചര്‍ച്ചയ്ക്കു തയാറാണെന്നു മന്ത്രി ആര്യാടന്‍ ഉറപ്പു നല്‍കിയ സാഹചര്യത്തില്‍ സമരം പിന്‍ലിക്കുകയാണെന്നു കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.ബി. സത്യന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ പരാജയ ഭീതി പുണ്ടാണ് ബസ്സമരം പിന്‍വലിക്കുന്നതെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ യാതൊരു ഉറപ്പും ബസുടമകള്‍ക്കു കൊടുത്തിട്ടില്ലെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. നാളെ വൈകുന്നേരം നാലിനു തിരുവനന്തപുരത്ത് തന്റെ വസതിയില്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.