ഓണക്കാലത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യത്തിന്റെ ഒഴുക്ക് തടയും: മന്ത്രി കെ.ബാബു

single-img
9 September 2013

K-Babuഓണക്കാലത്ത് കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മദ്യത്തിന്റെ ഒഴുക്ക് തടയാനായി ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി കെ.ബാബു പറഞ്ഞു. ഇതിനായി എക്‌സൈസ് കമ്മീഷണര്‍ തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ കമ്മീഷണര്‍മാരുമായി ചര്‍ച്ച നടത്തി ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന നടത്തുന്നതിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ സംസ്ഥാനതല സ്‌ക്വാഡുകളും ജില്ലാതല സ്‌ക്വാഡുകളും താലൂക്ക് തല സ്‌ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്. ചെക്ക് പോസ്റ്റുകളില്‍ കര്‍ശനവും പഴുതകളടച്ചുമുള്ള പരിശോധനകളാണ് നടത്തുന്നത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യ ശേഖരവും സ്പിരിറ്റ് ശേഖരവും കേരളത്തിലേക്ക് എത്താതിരിക്കാനുള്ള കര്‍ശനമായ നടപടികളാണ് കൈകൊണ്ടിരിക്കുന്നത്.