പെരിന്തല്‍മണ്ണയില്‍ ബസ് അപകടം: പതിമൂന്ന് മരണം

single-img
6 September 2013

Deathമലപ്പുറം പെരിന്തല്‍മണ്ണയ്ക്ക് സമീപം തേലക്കാട് മിനിബസ് മറിഞ്ഞ് 13 പേര്‍ മരിച്ചു. മരിച്ചവരില്‍ അധികവും കുട്ടികളാണ്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികളാണ് അപകടത്തില്‍പെട്ടത്. മേല്‍ക്കുളങ്ങര മറിയ (50), ഫസീന (17), ചെറിയക്കന്‍ എന്നിവരുടെ മൃതദേങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. നാല് മൃതദേഹങ്ങള്‍ പെരിന്തല്‍മണ്ണയിലെ അല്‍ഷിഫ ആശുപത്രിയിലും ഒന്‍പത് മൃതദേഹങ്ങള്‍ മൗലാന ആശുപത്രിയിലും എത്തിച്ചിട്ടുണ്ട്.

അപകടത്തില്‍ 25 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഇവരെ പെരിന്തല്‍മണ്ണയിലെ മൗലാന, അല്‍ഷിഫ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചിലരെ കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 2.20 ഓടെയാണ് അപകടമുണ്ടായത്. തേലക്കാട് മണ്ണാര്‍മലയിലാണ് 100 അടി താഴ്ചയിലേക്ക് ബസ് മറിഞ്ഞത്. പെരിന്തല്‍മണ്ണയില്‍ നിന്നും വെട്ടത്തൂരിലേക്ക് പോയ ‘ഫ്രണ്ട്‌സ്’ ബസാണ് അപകടത്തില്‍പെട്ടത്. വളവില്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് പോസ്റ്റിലിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു.