കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലെത്തിക്കാന്‍ കര്‍ശന നിര്‍ദേശം

single-img
6 September 2013

Italianകടല്‍ക്കൊല കേസില്‍ സാക്ഷികളായ നാല് ഇറ്റാലിയന്‍ നാവികരെ മൊഴിയെടുക്കാനായി ഡല്‍ഹിയിലെത്തിക്കണമെന്ന് ഇറ്റലിയോട് ഇന്ത്യയുടെ കര്‍ശന നിര്‍ദേശം. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നീണ്ടകരയില്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചപ്പോള്‍ ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്‌സിയിലുണ്ടായിരുന്ന നാലു നാവികരെ ചോദ്യംചെയ്യാനായി എത്തിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ഇറ്റലി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ത്യ ആവശ്യം കര്‍ശനമാക്കിയത്. അതിനായി ദേശീയ അന്വേഷണ ഏജന്‍സി സംഘത്തെ ഇറ്റലിയിലേക്ക് അയയ്ക്കാന്‍ കഴിയില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലായം വ്യക്തമാക്കി. കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ എംബസിയില്‍ കഴിയുന്ന നാവികരെ എന്‍ഐഎ സംഘം ചോദ്യം ചെയ്തിരുന്നു. കേസിലെ ഭൂരിഭാഗം സാക്ഷികളില്‍നിന്നു മൊഴിയെടുത്തു. ഇനി എന്റിക്ക ലക്‌സി കപ്പലില്‍ ഉണ്ടായിരുന്ന നാല് നാവികരുടെ മൊഴികൂടി രേഖപ്പെടുത്താനുണ്ട്. അതിനുള്ള ശ്രമങ്ങളാണ് ഇറ്റലിയുടെ വിയോജിപ്പിനെത്തുടര്‍ന്നു തടസപ്പെട്ടിരിക്കുന്നത്.