മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണം: ബിജെപി

single-img
6 September 2013

v-muraleedharanസോളാര്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ആവശ്യപ്പെട്ടു. സരിതയും ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയുടെ ഓഫീസിലെയും വീട്ടിലേയും നിത്യസന്ദര്‍ശകരായിരുന്നതായും ഡല്‍ഹി യാത്രയില്‍ ഇവര്‍ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നതായുമാണു ജോര്‍ജ് വെളിപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് 30നു യുവമോര്‍ച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.