സിംബാബ്‌വെയ്ക്കു ലീഡ്

single-img
5 September 2013

zim-pakസിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് 249ന് അവസാനിച്ചു. മൂന്നു വിക്കറ്റ് വീതം നേടിയ തിനാഷെ പന്യങ്കരയും ടെന്‍ഡായി ചതാരയും ചേര്‍ന്നാണ് പാക്കിസ്ഥാനെ തകര്‍ത്തത്. പാക്കിസ്ഥാനുവേണ്ടി അസ്ഹര്‍ അലിയും(78) മിസ്ബ ഉള്‍ ഹഖും (53) അര്‍ധസെഞ്ചുറി നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ് വെ ലീഡ് നേടി. ഒരവസരത്തില്‍ മൂന്നിന് 68 എന്ന നിലയില്‍ തകര്‍ന്ന സിംബാബ് വെയെ സിക്കന്ദര്‍ റാസയും(60) വാളറും(70) ചേര്‍ന്ന് കരകയറ്റുകയായിരുന്നു. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ സിംബാബ്്‌വെ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെടുത്തിട്ടുണ്ട്.