സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ച പോലീസുകാരനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വി.എസ്

single-img
5 September 2013

V. S. Achuthanandan - 8മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം നടത്തിയ സിപിഎം പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച പോലീസുകാരനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍. മര്‍ദ്ദനത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകനായ ജയപ്രസാദിനെ രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്. സേവന തല്‍പരനായിരിക്കേണ്ട പോലീസുകാരന്‍ ഒരു ചെറുപ്പക്കാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്താനാണ് ശ്രമിച്ചത്. പോലീസിന്റെ ഭാഗത്തുനിന്നും എതിര്‍പ്പ് പ്രതീക്ഷിച്ചുകൊണ്ടാണ് ഇടതുമുന്നണി മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധവും മറ്റും നടത്തുന്നത്. എന്നാല്‍ പ്രതിഷേധക്കാരുടെ ജീവനെടുക്കുന്ന തരത്തില്‍ ഇത്തരം ഹീനവും മൃഗീയവുമായ മര്‍ദ്ദനമുറ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.