സാഫ്കപ്പ്; ഇന്ത്യ ഇന്നു നേപ്പാളിനെതിരേ

single-img
5 September 2013

sunilസാഫ് കപ്പ് ഫുട്‌ബോള്‍ സെമി ബര്‍ത്ത് തേടി ഇന്ത്യ ഇന്ന് ആതിഥേയരായ നേപ്പാളിനെതിരേ. തികച്ചും നിരാശപ്പെടുത്തുന്ന പ്രകടനം തുടരുന്ന ഇന്ത്യ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരേ 1-2നു മാത്രമാണു വിജയിച്ചത്. രണ്ടാം മത്സരത്തിലാകട്ടെ, ബംഗ്ലാദേശിനോട് ഇഞ്ചുറി ടൈമിലെ ഗോളിന്റെ ആനുകൂല്യത്തില്‍ സമനിലകൊണ്ടു തൃപ്തിപ്പെടുകയായിരുന്നു. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഇന്ന് നേപ്പാളിനെ നേരിടുമ്പോള്‍ സമനില നേടിയാല്‍ ഇന്ത്യക്ക് സെമിബര്‍ത്തുറപ്പിക്കാം. ഇനി പരാജയപ്പെട്ടാലും ഇന്ത്യക്കു സെമിയിലെത്താനുള്ള അവസരമുണ്ട്. പാക്കിസ്ഥാന്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യക്ക് ഇന്നു വിജയിച്ചില്ലെങ്കിലും അവസാന നാലിലെത്താം.