സോളാര്‍ കേസ്: മുഖ്യമന്ത്രിക്കെതിരേ ശ്രീധരന്‍ നായര്‍ മൊഴി നല്‍കിയിട്ടില്ലെന്ന് എഡിജിപി ഹേമചന്ദ്രന്‍

single-img
5 September 2013

oommen-chandy_53സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരേ ശ്രീധരന്‍ നായര്‍ പോലീസില്‍ മൊഴി നല്‍കിയിട്ടില്ലെന്ന് സോളാര്‍ കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ഹേമചന്ദ്രന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് എഡിജിപി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിയെ കണ്ടതായി ശ്രീധരന്‍ നായര്‍ കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറയുന്നുണ്‌ടെന്നും എഡിജിപി വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലീം രാജിനും പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ജിക്കുമോനും ഇടപാടില്‍ പങ്കില്ലെന്നും ഇത് വ്യക്തമായതിനെ തുടര്‍ന്നാണ് ഇവരുടെ പേരില്‍ കേസെടുക്കാഞ്ഞതെന്നും എഡിജിപി പറയുന്നു.