കറാച്ചിയില്‍ സൈന്യത്തെ വിന്യസിക്കില്ലെന്ന് നവാസ് ഷെരീഫ്

single-img
5 September 2013

Nawaz-Sharif-1കറാച്ചിയില്‍ സംഘര്‍ഷം നിയന്ത്രിക്കാന്‍ സൈന്യത്തെ വിന്യസിക്കില്ലെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് വ്യക്തമാക്കി. കറാച്ചിയിലെ ഗവര്‍ണറുടെ വസതിയില്‍ ചേര്‍ന്ന സ്‌പെഷല്‍ കാബിനറ്റ് മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ക്രിമിനലുകളെ നിയന്ത്രിക്കാന്‍ പോലീസ് പരാജയപ്പെടുന്ന പക്ഷം ഇതിനെക്കുറിച്ച് ചിന്തിക്കുമെന്നും ഷെരീഫ് പറഞ്ഞു. സൈന്യത്തിന്റെ സേവനം ഇപ്പോള്‍ വിനിയോഗിക്കുന്ന ഏറെ നേരത്തെയാകുമെന്ന് അദ്ദേഹം പറഞ്ഞു. നഗരത്തിലെ ക്രമസമാധാനം മെച്ചപ്പെടുത്താന്‍ ഹ്രസ്വവും ദീര്‍ഘവുമായ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കും. സമാധാനം പുനസ്ഥാപിക്കാനായി എല്ലാവരുമായും ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.