കഴിഞ്ഞവര്‍ഷം നടന്നത് 7000 കോടിയുടെ അഴിമതി: വിജിലന്‍സ് കമ്മീഷന്‍

single-img
5 September 2013

India’s-GDP55കല്‍ക്കരിപ്പാടം അഴിമതിയല്ലാതെ രാജ്യത്തു കഴിഞ്ഞവര്‍ഷം 7000 കോടി രൂപയുടെ അഴിമതി നടന്നതായി കേന്ദ്ര വിജലിന്‍സ് കമ്മീഷന്‍. ബിഹാര്‍ ആസ്ഥാനമായുള്ള ഒരു ടെലിവിഷന്‍ ഗ്രൂപ്പ് 2,700 കോടി രൂപയുടെ ക്രമക്കേടും മുംബൈ സ്റ്റേറ്റ് ട്രേഡിംഗ് കോര്‍പറേഷന്‍ 725 കോടിരൂപയുടെ അഴിമതിയും നടത്തിയതായി സിവിസി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2006-07 ല്‍ കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ അഴിമതിയുണെ്ടന്ന് ആരോപിച്ച് ഒരുകൂട്ടം എംപിമാര്‍ 2012 മാര്‍ച്ച് 14നു വിജിലന്‍സ് കമ്മീഷനെ സമീപിച്ചിരുന്നു. സ്വകാര്യവ്യക്തികള്‍ക്കു കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ രാജ്യത്തിന് 43,96,946 കോടി രൂപയുടെ നഷ്ടമുണ്ടായതായാണു പരാതി. 2012 ഏപ്രില്‍ അഞ്ചിന് പരാതിയെക്കുറിച്ച് അന്വേഷണം നടത്താന്‍ വിജിലന്‍സ് കമ്മീഷന്‍ സിബിഐയെ നിയോഗിച്ചു.