വനിതകള്‍ക്കെതിരെയുള്ള അക്രമം വര്‍ധിക്കുന്നു:രമേശ് ചെന്നിത്തല

single-img
5 September 2013

ramesh-chennithalaകേരളത്തില്‍ വനിതകള്‍ക്കെതിരെയുള്ള അക്രമം വര്‍ധിച്ചുവരികയാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഇത് ഭരണകൂടം മാത്രം വിചാരിച്ചാല്‍ തടയാന്‍ കഴിയില്ല. അതിന് സമൂഹ മനസാക്ഷി ഉയരുകയാണ് വേണ്ടത്. ലിംഗവ്യത്യാസമില്ലാതെ വനിതകള്‍ക്ക് ശക്തിപകരാനും എല്ലാ പരിഗണനയും നേടിയെടുക്കാനും കഴിയുന്ന നേതൃത്വം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യാ ഉപാധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട ബിന്ദുകൃഷ്ണയ്ക്ക് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.