കല്‍ക്കരിപ്പാടം കേസില്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് സിബിഐ?

single-img
4 September 2013

manmohan_singhകല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രിയെയും ചോദ്യം ചെയ്യണമെന്ന് ആവശ്യം. കല്‍ക്കരിപ്പാടം കേസില്‍ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടത് സിബിഐ എസ്പി കെ ആര്‍ ചൗരസ്യയാണ്.കേസുമായി ബന്ധപ്പെട്ട് നിരവധി ഫയലുകൾ കാണാതായിട്ടുണ്ട്.

എന്നാൽ കേസിൽ ഒരു ലക്ഷത്തിലേറെ രേഖകള്‍ സർക്കാർ സി.ബി.ഐ.ക്ക് കൈമാറിയിട്ടുണ്ടെന്നും രേഖകള്‍ കാണാതായിട്ടുണ്ടെങ്കില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ പിടികൂടുമെന്നും പ്രധാനമന്ത്രി ഇന്നലെ രാജ്യസഭയില്‍ പറഞ്ഞിരുന്നു.ഈ വിഷയത്തെച്ചൊല്ലി ഇന്നലെയും പാര്‍ലമെന്റിന്റെ ഇരുസഭകളും തടസപ്പെട്ടിരുന്നു.